കൂളിമാട് : പ്രശസ്തമായ പാഴൂർ കൂളിമാട് അരീക്കര വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവം ഏപ്രിൽ 6 വ്യാഴാഴ്ച നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച്ച രാവിലെ നടക്കുന്ന പരദേവതാ പൂജയോടെ
ഉൽസവ ചടങ്ങുകൾക്ക് ആരംഭം കുറിക്കും.
വൈകുന്നേരം മൂന്ന് മണിയോടെ മൂർത്തി വെള്ളാട്ട് നടക്കും.
തുടർന്ന് കരുമകൻ കരിയാത്തൻ വെള്ളാട്ട് അരങ്ങേറും.
രാത്രി മൂർത്തി തിറ, കരുമകൻ കരിയാത്തൻ തിറ,
തായമ്പക,
ഗുളികൻ തിറ, ചാന്ത് തിറ എന്നിവയുണ്ടാകും.
വെള്ളിയാഴ്ച്ച രാവിലെ
കുടി കൂട്ടൽ ചടങ്ങോടെയാണ് ഉൽസവത്തിന് കൊടിയിറങ്ങുക.
വെള്ളാട്ടിലും തിറയിലും
മലദൈവത്തിന്റെ ഊരായ്മക്കാരായ മലമുത്തൻമാരുടെ സാന്നിധ്യം അരീക്കര വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പ്രത്യേകതയാണെന്ന്
ഭാരവാഹികൾ അറിയിച്ചു.
ഉൽസവത്തിന്റെ ഭാഗമായി മുതിർന്ന തിറയാട്ട കലാകാരൻമാരെ ആദരിക്കുമെന്നും
വാർത്താ സമ്മേളത്തിൽ വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ
രാധാകൃഷ്ണൻ അരീക്കര ,
എ.കെ. രാംമോഹൻ ,
ലക്ഷ്മികുട്ടി അമ്മ,
എ. പുഷ്പ രാജൻ,
പ്രേമചന്ദ്രൻ അരീക്കര ,
എ. രാമദാസൻ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment