കൊടിയത്തൂർ: നിരവധി വിദ്യാർത്ഥികൾ കാൽനടയായും സ്കൂൾ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും സർവീസ് നടത്തിയിരുന്ന കാരക്കുറ്റി - പി ടി എം ഹയർ സെക്കൻ്ററി സ്കൂൾ റോഡിൽ ഇൻ്റർലോക്ക് കട്ട വിരിച്ച് നവീകരിച്ച ഭാഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
നിലവിൽ ഈ ഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞത് മൂലം യാത്ര ദുഷ്ക്കരമായിരുന്നു. റോഡിൽ രൂപപ്പെട്ട കുഴിയിൽ മഴക്കാലത്ത് വെള്ളം കെട്ടി കിടക്കുന്നതും യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു .മാസങ്ങൾക്ക് മുമ്പ് ക്വാറി വെയിസ്റ്റ് ഉപയോഗിച്ച് വാർഡ് മെമ്പറുടെ നേതൃത്യത്തിൽ റോഡ് താൽക്കാലികമായി ഗതാഗത യോഗ്യമാക്കുകയും ചെയ്തിരുന്നു. ഇൻ്റർലോക്ക് ചെയ്ത് നവീകരിച്ചതിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ വി.ഷംലൂലത്ത് നിർവഹിച്ചു. റോഡിൻ്റെ ബാക്കി ഭാഗം റീ ടാർ ചെയ്യുന്നതിന് അടുത്ത വർഷത്തെ പദ്ധതിയിൽ 450000 രൂപ വകയിരുത്തിയതായി പ്രസിഡൻ്റ് പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷനായി. പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ, എം എ അബ്ദുൽ അസീസ് ആരിഫ്, സി.പി.എ അസീസ്, അഹമ്മദ് കുട്ടി പൂളക്കത്തൊടി,വി അഹമ്മദ്,അഹമ്മദ് പി,അബ്ദുസ്സലാം,പി അഹമ്മദ്,വി അൻവർ,ചാലിയാർ സലാം,കുയ്യിൽഹുസ്സൻകുട്ടി ,കെ കെ സി റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment