മെഗാ ഇഫ്താർ മീറ്റും യാത്രയയപ്പും ആദരവും വേറിട്ടതാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്


കൊടിയത്തൂർ : ഗ്രാമ ,ബ്ലോക്ക്, ജില്ല പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക, യുവജന സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ഇഫ്താർ വിരുന്നും യാത്രയയപ്പും ആദരിക്കലും വേറിട്ട അനുഭവമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി. ആശാ വർക്കർമാർ, ഹരിത കർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ ഉൾപ്പെടെയുള്ളവർക്ക് പുതിയ അനുഭവമായി മാറുകയായിരുന്നു മെഗാ
ഇഫ്താർ മേള.






 മതങ്ങളുടേയും കക്ഷിരാഷ്ട്രീയങ്ങളുടേയും പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനായി കൊണ്ട് പിടിച്ച ശ്രമങ്ങൾ നടക്കുന്ന പുതിയ കാലത്ത് ചേർത്തു പിടിക്കലിൻ്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരുക്കിയ ഇഫ്താർ വിരുന്നും അനുബന്ധ പരിപാടികളും





. ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരമൗണ്ട് കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടിയിൽ കക്ഷിരാഷ്ട്രീയ മത ചിന്തകൾക്കതീതമായി അറുനൂറോളം പേർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും കയാക്കിംഗ് 2022 മാധ്യമ പുരസ്കാരം നേടിയ റഫീഖ് തോട്ടുമുക്കം, വള്ളം കളിയിൽ ഗ്രാമ പഞ്ചായത്തിൻ്റെ അഭിമാനമായി മാറിയ സി കെ ടി യു ചെറുവാടി ടീം എന്നിവരെ ആദരിക്കലും 
 ഇഫ്താർ വിരുന്നിനൊപ്പം നടന്നു.




   പരിപാടികൾ ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസി: ഷിഹാബ് മാട്ടു മുറി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, ആയിഷ ചേലപ്പുറത്ത്, മുക്കം എ ഇ ഒ ഓംകാരനാഥൻ, സി.പി ചെറിയ മുഹമ്മദ്, കെ.ടി മൻസൂർ, അസ്ലം ചെറുവാടി, ഡോ. മനു ലാൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ,
 വില്ലേജ് ഓഫീസ് ജീവനക്കാർ, കെ.എസ്.ഇ.ബി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു



Post a Comment

Previous Post Next Post
Paris
Paris