വിഷുക്കാലത്തെ താരമാണ് കണിക്കൊന്ന. വിഷു എത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിഷുവിനെ വവേല്‍ക്കാന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു. കണിക്കൊന്ന പൂക്കളാല്‍ അലങ്കരിച്ച് കണി കാണുമ്ബോള്‍ എല്ലാവിധ ഐശ്വര്യവും സമ്ബല്‍സമൃദ്ധിയും ഉണ്ടാകുമെന്നും ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്‌ക്കീര്‍ത്തി കേള്‍ക്കേണ്ടി വരില്ലെന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ വിഷുവിന് കണി കാണാന്‍ ഏറെ ശ്രേഷ്ടമാണിത്.
എന്നാല്‍ സാധാരണ വിഷുവെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ പൂത്തുലയുന്ന കൊന്നപ്പൂക്കള്‍ പല സ്ഥലങ്ങളില്‍ നേരത്തെ തന്നെ പൂവിട്ട് തുടങ്ങിയിരുന്നു. കൊന്ന നേരത്തെ പൂവിടുന്നത് മൂലം വിഷുവിന് കണി കണ്ടുണരാന്‍ കൊന്നപ്പൂ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് വിശ്വാസികള്‍. ഇടവിട്ട് പെയ്യുന്ന മഴ പൂത്തുലഞ്ഞ് നില്‍ക്കുന്ന കൊന്നപൂക്കളെ കൊഴിച്ച് കളയുമെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. നേരത്തെ തന്നെ ചൂട് തുടങ്ങിയതും ചൂടിന്റെ കാഠിന്യം കൂടിയതുമാണ് കൊന്ന നേരത്തെ പൂത്തുലയാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്.
വിഷുവിന് കൊന്നപ്പൂ കിട്ടിയില്ലെങ്കില്‍ മലയാളിക്ക് പ്ളാസ്റ്റിക്ക് കൊന്ന തന്നെ കണി കാണാന്‍ ആശ്രയിക്കേണ്ടി വരും. മലയാളികള്‍ പ്രധാനമായും വെള്ളരിയും കൊന്നപ്പൂവുമാണ് കണി കാണാനും കാണിവെക്കാനുമായി ഉപയോഗിക്കുന്നതെങ്കിലും ഇത്തവണ വെള്ളരിയുടെ വില കുത്തനെ ഉയര്‍ന്നത് കണി വെള്ളരിയുടെ ഡിമാന്റ് കൂടാന്‍ കാരണമാവും. 5 മുതല്‍10 വരെ വിലയുണ്ടായിരുന്ന വെള്ളരിയുടെ വില നിലവില്‍ 40 മുതല്‍ 50 വരെയാണ്. വിഷു എത്തുമ്പോഴേക്ക് വില ഇനിയും ഉയര്‍ന്നാല്‍ മലയാളിയുടെ ഇത്തവണത്തെ വിഷുക്കണിക്ക് നല്ലൊരു തുക മാറ്റിവയ്ക്കേണ്ടിയും വരും.
Post a Comment