പെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2022 - 23 വർഷത്തെ വാർഷിക പദ്ധതിയിലും, തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച തയ്യിൽത്താഴം - നാറാണത്ത് - വിളയിൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ, ബ്ലോക്ക് മെമ്പർ ശ്യാമള പറശ്ശേരി, പഞ്ചായത്ത് മെമ്പറായ സുധീഷ് കൊളായി വാർഡ് വികസന സമിതി കൺവീനർമാരായ ഉണ്ണികൃഷ്ണൻ.എം, എം.എൻ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ആരിഷ് സ്വാഗതം പറഞ്ഞു
Post a Comment