തിരുവനന്തപുരം: എലത്തൂര്‍ തീവണ്ടി ആക്രമണത്തില്‍മരിച്ചവരുടെകുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്നമന്ത്രിസഭായോഗത്തിലാണ്തീരുമാനം.പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സഉറപ്പാക്കുമെന്നും മന്ത്രിസഭായോഗം അറിയിച്ചു.തീവണ്ടി ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രിമന്ത്രിസഭായോഗത്തില്‍വിശദീകരിച്ചു.അതിനിടെകേസിലെ പ്രതിഷഹറൂഖ്സെയ്ഫിയെ പൊലിസ് പിടികൂടി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഷഹറൂഖിനെപിടികൂടിയത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെസഹായത്തോടെ മഹാരാഷ്ട്ര എടിഎസാണ്ഷഹറൂഖിനെ പിടികൂടിയത്. പ്രതിയുടെ ശരീരത്തില്‍ പൊളളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പരുക്കുകളുണ്ട്. ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്ന് രക്ഷപെടാന്‍ശ്രമിക്കുന്നതിനിടെയാണ്പ്രതിപിടിയിലായത്.
സംഭവം നടക്കുന്ന സമയം ട്രെയിനില്‍ ഉണ്ടായിരുന്ന റാസിക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷഹറുഖിലേയ്ക്ക് അന്വേഷണം എത്തിയത്. അതേസമയം പ്രതിയെ ഉടന്‍തന്നെകേരളത്തിലെത്തിക്കുമെന്ന് ഡിജിപി അറിയിച്ചു. വിഷയത്തില്‍ മഹാരാഷ്ട്രഡിജിപിയുമായിബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post a Comment