മുക്കം : തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത് വികസനത്തിന് തുരങ്കം വെച്ച സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊടിയത്തൂർ ഗ്രാമ
പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ജനപ്രതിനിധികൾ കുത്തിയിരുപ്പ് സമരം നടത്തി.
ഫണ്ട് വെട്ടിക്കുറച്ചത് മൂലം പട്ടികജാതി വികസനം, ലൈഫ് ഭവന പദ്ധതി, ഉൾപ്പെട്ടെ പല ക്ഷേമ പദ്ധതികളും മുടങ്ങിയിരിക്കുകയാണ്. അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവരുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതന്ന് യുഡിഎഫ് ജനപ്രതിനിധികൾ പറഞ്ഞു.
സമരം യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ.ടി മൻസൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ഷംലൂലത്ത് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, കെ.വി.അബ്ദുറഹിമാൻ, കെ.പി അബ്ദുറഹിമാൻ, മജീദ് മൂലത്ത്, അഷ്‌റഫ് കൊളക്കാടൻ, യു പി മമ്മദ് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം ടി റിയാസ്, ആയിഷ ചേലപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, ഫാത്തിമ നാസർ തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment