വെള്ളലശ്ശേരി തലപ്പണ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് 21മുതൽ 28 വരെ നടക്കും.


വെള്ളലശ്ശേരി : വെള്ളലശ്ശേരി തലപ്പണ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് 21മുതൽ 28 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യജഞാചാര്യൻ ബ്രഹ്മശ്രീ കുറുവല്ലൂർ ഹരി നമ്പൂതിരിയുടെയും സഹ ആചാര്യ ശ്രീമണി അന്തർജ്ജനത്തിന്റെയും കാർമ്മികത്വത്തിലാണ് സപ്താഹ യജ്ഞം നടക്കുക.  




21ന് രാവിലെ 8.30ന് കലവറ നിറക്കൽ, വൈകുന്നേരം 5 മണിക്ക് മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഏരിയ കമ്മിറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി മെമ്പർ ആർ ജയകുമാർ ഗുരുവായൂർ മുഖ്യാതിഥിയാകും. തുടർന്ന് ഭാഗവത മഹാത്മ്യം പാരായണവും പ്രഭാഷണവും നടക്കും.

22ന് രാവിലെ 6മണിക്ക് സൂതശൗനക സംവാദം, കുന്തീസ്തുതി, ഭീഷ്മ സ്തുതി, വരാഹാവതാരം 23ന് രാവിലെ 6 മണി മുതൽ കപിലോപദേശം, ദക്ഷയാഗം, ജഡഭരത ചരിതം, ഭദ്രകാളി പാദുർഭാവം 24ന് അജാമിളോപാഖ്യാനം, വൃതാസുര ചരിത്രം പ്രഹ്‌ളാദചരിതം നരസിംഹാവതാരം എന്നിവ നടക്കും.

25ന് രാവിലെ 6മണി മുതൽ കഥാഭാഗം, ഗജേന്ദ്ര മോക്ഷം, വാമനാവതാരം, പരശുരാമാവതാരം, ശ്രീരാമാവതാരം, ശ്രീ കൃഷ്ണാവതാരം 26ന് കഥാഭാഗം, പൂതനാമോക്ഷം, രാസലീല, ഗോവിന്ദാഭിശേകം, കംസവധം, രുഗ്മിണീ സ്വയംവരം, സ്വയംവര ഘോഷയാത്ര, തിരുവാതിരക്കളി എന്നിവയും നടക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

27 ന് സ്യമന്തകം, രാജസൂയം, കുചേലവൃത്തം, സന്താനഗോപാലം 28ന് സ്വർഗ്ഗാരോഹണം, പരീക്ഷിത്തിന്റെ മോക്ഷപ്രാപ്തി, മാർക്ക ണ്ഡെയചരിതം, ബ്രഹ്മോപദേശം, ഭാഗവത സംഗ്രഹം എന്നിവ നടക്കും.

എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണെന്നും മുഴുവൻ ജനങ്ങളുടെയും പിന്തുണയും സഹകരണവുമുണ്ടാവണമെന്നും ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ക്ഷേത്ര പരിസരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റി കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി നാരായണൻ നമ്പൂതിരി, കൺവീനർ ശിവദാസൻ, മാനേജിങ് ട്രസ്റ്റി കെ ടി മാധവൻ നമ്പൂതിരി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗംഗാധരൻ നമ്പൂതിരി, സെക്രട്ടറി അനൂപ്, വിശ്വൻ വെള്ളലശ്ശേരി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris