മാവൂർ :. മാവൂർ ഏരിയ സ്പോർട്സ് ആൻറ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ദിദ്വിന ഫ്ലഡ് ലൈറ്റ് വോളിബോൾ ടൂർണ്ണമെൻ്റിൽ ഫ്രണ്ട്സ് തെങ്ങിലക്കടവ് ജേതാക്കളായി. നാഷണൽ കുറ്റിക്കടവിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി.
സ്കോർ 25-18, 25-21. മികച്ച കളിക്കാരനായി അരുൺ സക്കറിയയേയും ( ഫ്രണ്ട്സ് തെങ്ങിലക്കടവ്) സെറ്ററായി അഭിത്തിനേയും (നാഷണൽ കുറ്റിക്കടവ്) തെരെഞ്ഞെടുത്തു. മൽസരങ്ങൾ ഗ്രാസിം ജനറൽ മാനേജർ കേണൽ മനു ഉൽഘാടനം ചെയ്തു. രാംദാസ് കെ, അദീന രാജ്, ഐശ്വര്യ പി എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത്ത് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.കെ.ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.കാമ്പുറത്ത് മുഹമ്മദ്, പി.എം ഹമീദ് ,ഇ.എ.ഗഫൂർ, ലത്തീഫ് പാലക്കോളിൽ പഞ്ചായത്തംഗങ്ങളായ ടി.ടി.ഖാദർ, എം.പി കരീം എന്നിവർ പ്രസംഗിച്ചു.എം.ധർമ്മജൻ സ്വാഗതവും കെ.കെ.ടി ബാബു നന്ദിയും പറഞ്ഞു.
Post a Comment