കുളിമാട് പാലം പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു


കൂളിമാട് : കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴക്ക് കുറുകെ കുളിമാട് കടവിൽ നിർമിച്ച പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു . പരീക്ഷണാടിസ്ഥാനത്തിലും പാലത്തിന്റെയും നിർമാണത്തിലുള്ള അനുബന്ധ റോഡിന്റെയും സോളിങ്ങും ടാറിങ്ങും ഉറപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഇന്നലെ രാവിലെ തുറന്നു കൊടുത്തത് .
 വൈകീട്ടോടെ അടച്ചു . തുടർന്നും ഇത്തരത്തിൽ തുറന്നു കൊടുത്തേക്കും . 




പാലത്തിൽ പെയിന്റിങ് പൂർത്തിയായിട്ടുണ്ട് . കോഴിക്കോട് ജില്ലയിലെ കുളിമാട് ഭാഗത്ത് അപ്രോച്ച് റോഡിന്റെ പ്രവൃത്തി നടക്കുകയാണ് . ഇത് പൂർത്തിയാകുന്ന മുറക്കായിരിക്കും പാലത്തിന്റെ ഉദ്ഘാടനം . ഇന്നലെയും ഇന്നുമായി നിരവധി ആളുകളാണ് പാലം കാണാൻ വേണ്ടി വരുന്നത്

Post a Comment

Previous Post Next Post
Paris
Paris