കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇന്ന് (മെയ് 14) നടക്കുക വിപുലമായ പരിപാടികൾ. വൈകുന്നേരം ഏഴ് മണിക്ക് ബീച്ചിലെ തുറന്ന വേദിയിൽ ഗായകൻ അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി കോളേജ് ഡേ അരങ്ങേറും.
പ്രദർശന ഹാളിൽ നവകേരളത്തിനായുള്ള വിദ്യാഭ്യാസം എന്ന വിഷയത്തിൽ സെമിനാർ നടക്കും. കെ.കെ ശിവദാസൻ, ഡയറ്റ് പ്രിൻസിപ്പൽ യു.കെ അബ്ദുൾ നാസർ തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ കാണാനും ഉൽപന്നങ്ങൾ വാങ്ങാനും രാവിലെ മുതൽ സൗകര്യമുണ്ടാവും. പ്രവേശനം പൂർണമായും സൗജന്യമാണ്. മെയ് 18 വരെയാണ് മേള.
Post a Comment