ചൂലൂർ : ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എംവി ആര്‍ കാൻസർ സെന്ററിലേക്ക് രോഗികൾക്കും ഹോസ്പിറ്റൽ ജീവനക്കാർക്കും യാത്ര ചെയ്യുന്നതിന് ആവശ്യമായ വാഹന സൗകര്യങ്ങൾ ഇല്ലാത്തതുമൂലം ഏറെ പ്രയാസപ്പെടുകയാണ്. ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളുകളെയും ആയുർവേദ ഹോസ്പിറ്റലുകളെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ട് ഗ്രാമവണ്ടി ഓടിയതോടെ ഗ്രാമപ്രദേശത്തിലുള്ള വിദ്യാർത്ഥികൾക്കും മറ്റും ഏറെ പ്രയോജനപ്പെടുന്നു. എം വി ആർ ഹോസ്പിറ്റലിലേക്കുള്ള യാത്ര ദുരിതത്തിന് പരിഹാരം കാണുന്നതിനുവേണ്ടി പഞ്ചായത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഗ്രാമവണ്ടി എം വി ആർ ഹോസ്പിറ്റലിനെ കൂടി ഉൾപ്പെടുത്തി എം വി ആർ ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര സൗകര്യം ഏർപ്പെടുത്തിയതോടെ രോഗികൾക്കും ജീവനക്കാർക്കും ഏറെ ആശ്വാസകരമായി.
ഗ്രാമ വണ്ടിയുടെ ഫ്ലാഗ് ഓഫ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹു, ഗഫൂർ ഓളിക്കൽ നിർവഹിച്ചു ചടങ്ങിൽ എം വി ആർ ക്യാൻസർ സെന്റർ ഡെവലപ്മെന്റ് ഓഫീസർ ബഹു ജയേന്ദ്രൻ കെ സ്വാഗതവും ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ മുഹമ്മദ് ബഷീർ, എം വി ആർ മെഡിക്കൽ ഡയറക്ടർ ഡോക്ടർ നാരായണൻകുട്ടി വാര്യർ, വാർഡ് മെമ്പർ വിശ്വൻ വെള്ളശ്ശേരി എം ടി പുഷ്പ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ റീന മാണ്ടിക്കാവിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു എം വി ആർ ഹോസ്പിറ്റൽ COO ഡോക്ടർ റബേക്ക ജോൺ നന്ദി പറഞ്ഞു
Post a Comment