മദീനത്തുൽ ഫാത്തിഹീൻ : സ്വദ്‌ഖ് 2023-24 വർഷത്തെ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 14ന്


പാഴൂർ : പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടനയായ സ്വദ്ഖിന്റെ 2023-24 വർഷത്തെ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവഹിക്കും. പരിപാടിയിൽ ദാറുൽ ഖുർആൻ പ്രിൻസിപ്പാൾ ഉസ്താദ് റഹ്മത്തുള്ള ഖാസിമി അനുഗ്രഹപ്രഭാഷണം നടത്തും.




ജൂൺ 14ന് വൈകിട്ട് 7 മണിക്ക് ദാറുൽ ഖുർആൻ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ദാറുൽ ഖുർആൻ മാനേജർ ഉസ്താദ് മുഹമ്മദ് ഷമീർ ചെറുപുഴ അധ്യക്ഷത വഹിക്കും. സംഘടന സെക്രട്ടറി ഹാഫിള് സയ്യിദ് അബ്ദുൽ ആരിഫ് തങ്ങൾ സ്വാഗതവും ട്രഷറർ ഹാഫിള് അബ്ദുന്നാഫിഅ് നന്ദിയും പറയും.

Post a Comment

Previous Post Next Post
Paris
Paris