സന്നദ്ധം 2023 : ഹുസൈൻ കൽപ്പൂർ പുരസ്കാര സമർപ്പണവും പരിശീലന ക്യാമ്പും സംഘടിപ്പിച്ചു


മുക്കം : സന്നദ്ധം 2023 എന്ന പേരിൽ എന്റെ മുക്കം സന്നദ്ധ സേനയുടെ ഏകദിന പരിശീലന ക്യാമ്പും ഹുസൈൻ കൽപ്പൂർ പുരസ്കാര വിതരണവും സംഘടിപ്പിച്ചു. മുക്കം വ്യാപാരഭവനിൽ ( ഹുസൈൻ കൽപ്പൂർ നഗർ) നടന്ന ചടങ്ങ് മുക്കം എസ് എച്ച്. ഒ സുമിത് കുമാർ ഉദ്ഘാടനം ചെയ്തു.




 പ്രഥമ ഹുസൈൻ കൽപ്പൂർ പുരസ്കാരത്തിന് അർഹനായ ഷംസീർ മെട്രോക്ക് കേരള ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ പുരസ്കാരം സമ്മാനിച്ചു. മുക്കം ടിവിഎസ് ഉടമ സിദ്ദീഖ് ചേന്ദമംഗല്ലൂർ സമ്മാനിച്ച 5000 രൂപ പ്രൈസ് മണിയും ഇതോടൊന്നിച്ച് സമ്മാനിച്ചു.
ചടങ്ങിൽ മുക്കം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ വിശിഷ്ടാതിഥിയായി. മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ ഓഫീസർ ഇ കെ സലിം ഹുസൈൻ കൽപ്പൂർ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. മുക്കം പോലീസ് സ്റ്റേഷനിൽ ജനമൈത്രി എസ് ഐ ആയിരുന്ന പി അസൈൻ, സിഗ്നി ദേവരാജൻ, എന്നിവരെയും വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരേയും ചടങ്ങിൽ ആദരിച്ചു.

രണ്ടു സെഷനുകളിലായാണ് സന്നദ്ധം 2023 നടന്നത്. ആദ്യ സെഷനിലെ പരിശീലന പരിപാടിക്ക് മുക്കം അഗ്നിക്ഷാനിലയത്തിലെ ഓഫീസർ ഷറഫുദ്ദീൻ നേതൃത്വം നൽകി. ഒരു സന്നദ്ധപ്രവർത്തകൻ അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന എല്ലാ തലങ്ങളെയും ക്ലാസ്സിൽ അവതരിപ്പിക്കപ്പെട്ടു. ഡെപ്യൂട്ടി ചീഫ് കോർഡിനേറ്റർ ബാബു എള്ളങ്ങൽ സ്വാഗതവും കോഡിനേറ്റർ അനീസ് ഇന്റിമേറ്റ് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങ് ഹുസൈൻ കൽപ്പൂരിനുള സമർപ്പണമായി മാറി. എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി എൻ ശശികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അഷ്കർ സർക്കാർ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ എ പി മുരളീൻ മാസ്റ്റർ, ജി അബ്ദുൾ അക്ബർ, ബക്കർ കളർ ബലൂൺ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ, സിദ്ദീഖ് ചേന്ദമംഗലൂർ എന്നിവർ സംബന്ധിച്ചു. സന്നദ്ധം 2023 പങ്കെടുത്ത മുഴുവൻ വളണ്ടിയർമാർക്കും സർട്ടിഫിക്കറ്റുകളും കൊയിലാട്ട് ജ്വല്ലറി മുക്കം സമ്മാനിച്ച ഉപഹാരങ്ങളും വിതരണം ചെയ്തു. മുജീബ് ചേന്ദമംഗലൂരിന്റെ നേതൃത്വത്തിൽ എൽസിഡി വാൾ പ്രദർശനം കൂടി ഉണ്ടായതോടെ പരിപാടിക്ക് മാറ്റ്കൂടി. ട്രഷറർ അസ്ബാബുവിന്റെ നന്ദിയോടെയാണ് പരിപാടി സമാപിച്ചത്.

എന്റെ മുക്കം സന്നദ്ധസനയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തി, ഏറ്റവും മികച്ച സന്നദ്ധസേവകനായി ജൂറി അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഷംസീർ പുരസ്കാരത്തിന് അർഹനായത്. നേരത്തെ സന്നദ്ധസേനയുടെ ചീഫ് കോഡിനേറ്ററും ഡെപ്യൂട്ടി ചീഫായും പ്രവർത്തിച്ചിട്ടുള്ള ഷംസീർ മെട്രോ, നിലവിൽ സന്നദ്ധ സേനാംഗത്വത്തിനൊപ്പം കേരള സിവിൽ ഡിഫൻസ്, ആപതാമിത്ര എന്നിവയിലും അംഗമാണ്.എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗങ്ങളായ എ. പി മുരളീധരൻ മാസ്റ്റർ, ജി അബ്ദുൾ അക്ബർ എന്നിവരും വിജയൻ നടുത്തൊടികയിൽ അഷ്കർ സർക്കാർ എൻ ശശികുമാർ എന്നിവരടങ്ങുന്ന അംഗങ്ങളാണ് പ്രഥമ ഹുസൈൻ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Post a Comment

Previous Post Next Post
Paris
Paris