മാവൂർ:മർഹൂം നാദിർ നഗർ മാവൂർ ടൗണിൽ മൂന്ന് ദിവസങ്ങളിലായി നടന്ന SSF മാവൂർ സെക്ടർ 30ആം സാഹിത്യോത്സവ് പ്രൌഡമായി പരിസമാപ്തി കുറിച്ചു. SSF സെക്ടർ പ്രസിഡന്റ് ഫയാസ് സഅദിയുടെ അധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരൻ റഹീം പൊന്നാട് ഉദ്ഘടനവും, ഫഹദ് നിസാമി സന്ദേശ പ്രഭാഷണവും നിർവഹിച്ചുകൊണ്ട് സംസാരിച്ചു. ഉരുണ്ട കാലത്ത് ഗതിയറിയുന്ന കലാകാരന്മാർ വളരണമെന്നും അതിന് അറിവ് അനിവാര്യമാണെന്നും, അറിവ് ലഭിക്കാൻ വായനയിൽ ലയിക്കണമെന്നും റഹീം പൊന്നാട് പറയുകയുണ്ടായി.
SYS സർക്കിൾ പ്രസിഡന്റ് ഹാഫിസ് അജ്മൽ സഖാഫി ആശംസ അറിയിച്ചു. SSF മാവൂർ സെക്ടർ ജനറൽ സെക്രട്ടറി ശഹീദ് സൽമാൻ ഹാഷിമി സ്വാഗതവും നിർവഹിച്ചുകൊണ്ട് സംസാരിച്ചു..
എട്ട് യൂണിറ്റുകൾ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത സാഹിത്യോത്സവിൽ പാറമ്മൽ ഒന്നാം സ്ഥാനവും മാവൂർ രണ്ടാം സ്ഥാനവും കൽപ്പള്ളി മൂന്നാം സ്ഥാനവും, , കരസ്തമാക്കി. ഓവറോൾ ചാമ്പ്യൻമാർക്ക് നാദിർ മെമ്മോറിയൽ ട്രോഫികൾ കൈമാറി. കലാപ്രതിഭ, സർഗ്ഗ പ്രതിഭ അവാർഡുകൾ സയ്യിദ് ഹബീബുള്ള അൽ ബുഖാരി പാറമ്മൽ, ഷബീബ് കൽപ്പള്ളി എന്നിവർ കരസ്തമാക്കി. അടുത്ത വർഷത്തെ 2024 മാവൂർ സെക്ടർ സാഹിത്യോത്സവ് മാവൂർ യൂണിറ്റിൽ നിന്ന് കച്ചേരികുന്ന് യൂണിറ്റ് പതാക സ്വീകരിച്ചുകൊണ്ട് കച്ചേരികുന്ന് യൂണിറ്റിൽ അധിത്യമുരുളുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.
വേദിയിൽ മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ സന്ഹിതാരയിരിന്നു.കൂടാതെ, ക്രിസ്റ്റൽ അവാർഡ്, എൻലൈറ്റ്മെന്റ് അവാർഡ്, പ്ലാറ്റിനം അവാർഡ്, ഡയമണ്ട് അവാർഡ് തുടങ്ങി വിവിധ തരം അവാർഡുകൾ നൽകികൊണ്ട് വിജയികളെ അനുമോദിച്ചു. സ്വാഗത സംഘം ചെയർമാൻ റസാഖ് മാസ്റ്ററുടെ നന്ദി പ്രസംഗത്തോടെ സെക്ടർ സാഹിത്യോത്സവ് പരിസമാപ്തി കുറിച്ചു.
Post a Comment