24 വർഷത്തെ സേവനത്തിശേഷം വിരമിക്കുന്ന തുടർവിദ്യാ കേന്ദ്രം പ്രേരകായിരുന്ന ശ്രീ എ അശോകന് പഠിതാക്കൾ യാത്രയയപ്പ് നൽകി


ഈസ്റ്റ് മലയമ്മ : സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മലയമ്മ തുടർവിദ്യാ കേന്ദ്രം പ്രേരകായിരുന്ന ശ്രീ എ അശോകൻ 24 വർഷത്തെ സേവനത്തിശേഷം വിരമിച്ചപ്പോൾ പഠിതാക്കൾ നൽകിയ യാത്രയയപ്പ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓളിക്കൽ അബ്ദുൾ ഗഫൂർ ഉൽഘാടനം ചെയ്തു.




 പ്രസ്തുത ചടങ്ങിൽ പഠിതാക്കൾ തയ്യാറാക്കിയ സ്നേഹോപഹാരം പ്രസിഡണ്ട് സെന്റർ കോർഡിനേറ്റർ ആയ ശ്രീ എ അശോകന് നൽകി. വൈസ് പ്രസിഡണ്ട് സുഷമ എം പൊന്നാട അണിയിച്ച് ആദരിച്ചു. മെമ്പർമാരായ മൊയ്തു പിടികക്കണ്ടി, ശ്രീമതി സതീദേവി, അദ്ധ്യാപകർ, smc ചെയർമാൻ രാഘവൻ , മുൻ PTA പ്രസിഡണ്ട് ശ്രീ.കെ.അപ്പുട്ടി, Km ശ്രീധരൻ പഠിതാക്കൾ എന്നിവർ ആശംസ നേർന്നു., മറുപടി പ്രസംഗം നടത്തി. പ്രസതുത പരിപാടിയിയിൽ ക്ലാസ് ലീഡർ രതീഷ് കുമാർ അദ്യക്ഷ്യം വഹിച്ച യോഗത്തിൽ ജംഷീറ സ്വാഗതവും ഷഹ്‌ന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris