ജില്ലയിൽ പട്ടയമേള ഇന്ന്; വിതരണം ചെയ്യുക 8,216 പട്ടയങ്ങൾ


 കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന പട്ടയമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ജൂബിലി ഹാളിൽ റവന്യൂ മന്ത്രി കെ.രാജൻ പട്ടയമേള ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തുറമുഖം പുരാവസ്തു പുരാരേഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി സംരക്ഷണ മന്ത്രി എ.കെ ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളാകും.




8,216 പട്ടയങ്ങളാണ് വിതരണം ചെയ്യുക. 8007 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ, ഭൂപതിവ് ചട്ട പ്രകാരം 209 പട്ടയങ്ങൾ എന്നിവയാണ് വിതരണം ചെയ്യുന്നത്. ഇതിൽ മുനിസിപ്പൽ കോർപ്പറേഷൻ ഭൂപതിവ് ചട്ടപ്രകാരം 37 പട്ടയങ്ങൾ, 34 മിച്ചഭൂമി പട്ടയങ്ങൾ 138 കോളനി പട്ടയങ്ങൾ എന്നിങ്ങനെയാണ് വിതരണം ചെയ്യുക.

കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ 5100, വടകര ലാൻഡ് ട്രിബ്യൂണൽ 2,206, ദേവസ്വം 450, കോഴിക്കോട് സ്‌പെഷ്യൽ താഹസിൽദാർ റവന്യൂ റിക്കവറി118, സ്‌പെഷ്യൽ തഹസിൽദാർ എൽ. എ കൊയിലാണ്ടി 133 എന്നിങ്ങനെയാണ് പട്ടയങ്ങൾ.

ചടങ്ങിൽ ജില്ലയിലെ എം.പിമാർ, എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
       


Post a Comment

Previous Post Next Post
Paris
Paris