കോഴിക്കോട് കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി



കോഴിക്കോട്  :   ബീച്ചില്‍ കളിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ടു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.




ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. കോഴിക്കോട് ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികള്‍ തിരയില്‍പ്പെട്ടത്. കളിക്ക് ശേഷം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മുഹമ്മദ് ആദിലിനെയും ആദില്‍ ഹസ്സനെയും തിരയില്‍പ്പെട്ട് കാണാതായി. ഇവര്‍ക്കൊപ്പം തിരയിലകപ്പെട്ട കുട്ടിയെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris