കെട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത് ഈസ്റ്റ് മലയമ്മ നാലാം വാർഡ് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടു വിജയികൾക്കുള്ള ആദരവും കരിയർ ഗൈഡൻസ് ക്ലാസും നടത്തി.
ഈസ്റ്റ് മലയമ്മ തത്തമ്മപറമ്പ് മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് വനിതാ ലീഗ് ജില്ലാ ട്രഷറർ പി.സഫിയ ഉദ്ഘാടനം ചെയ്തു. ട്രെയിനർ നെസ്മിന നാസർ ക്ലാസിനു നേതൃത്വം നൽകി. പ്രസിഡണ്ട് ഷമീറ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ്, മെമ്പർ മൊയ്തു പീടികക്കണ്ടി,വനിതാ ലീഗ് മണ്ഡലം സെക്രട്ടറി പി.നുസ്രത്ത്, റംല ഖാസിം, കെ പി ഷമീറ,കെ നൂർജഹാൻ,പി . ടി. ഷഫീന, പി. കെ. താഹിറ, പി. റസീന, ടി. പി. റൈഹാനത്ത്, പി. കെ. ഹബീബ എന്നിവർ സംസാരിച്ചു.
Post a Comment