കൂളിമാട് : മണാശ്ശേരി എം. കെ. എച്ച്. എം.എം. ഒ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ മാനേജ്‌മെന്റും സ്റ്റാഫ് കൗൺസിലും പി ടി എയും ചേർന്ന് അനുമോദിച്ചു. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ഡോ. ഒ. വി അനൂപ് അധ്യക്ഷനായി. മുൻ പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ബിജുന മോഹൻ, മുക്കം മുസ്‌ലിം ഓർഫനേജ് അക്കാദമിക് ഡയറക്ടർ പി.അബ്ദു മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് സാദിഖ് കൂളിമാട്, വൈസ് പ്രസിഡന്റ് ലുഖ്മാനുൽ ഹകീം, ഓർഫനേജ് ഗേൾസ് എച്ച്.എസ്. എസ് പ്രിൻസിപ്പാൾ പി.പി മോനുദ്ധീൻ,
എം.കെ.എച്ച്. എം. എം.ഒ ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ്ജ് മുഹമ്മദ് ഇക്ബാൽ, പി. ഹുസൈൻ, ജി. പ്രീത, എം.പി റോബിൻ ഇബ്രാഹിം, നിയ ഷഫ്രിൻ, ദിയ ഫാത്തിമ.ജി, ആയിഷ നാഫിയ,
ഫഹിമ. കെ, മുഹമ്മദ് ഷംനാസ് സംസാരിച്ചു. കെ.പി ഫൈസൽ സ്വാഗതവും പ്രിയ ട്രീസ ടോം നന്ദിയും പറഞ്ഞു.
Post a Comment