നിരോധിത പ്ലാസ്റ്റിക് വിൽപന : പരിശോധന കർശനമാക്കി ചാത്തമംഗലം ഗ്രാമപഞ്ചായത്ത്


കട്ടാങ്ങൽ : ലൈസൻസും,നിരോധിച്ച പ്ലാസ്റ്റിക് വില്പനയുടെ പരിശോധനയും കർശനമാക്കി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌. 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.പഞ്ചായത്ത്‌ തല ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ വാർഡ് ക്ലർക്ക് മാരായ അശ്വിൻ, പ്രസാദ് എന്നിവർ നേതൃത്വം നൽകി.




തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും പഞ്ചായത്തിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും തുടർ ദിവസങ്ങളിൽ പരിശോധന തുടരുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris