മാവൂർ: എസ് വൈ എസ് ചെറൂപ്പ സർക്കിൾ കമ്മിറ്റി മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി.
ചെറൂപ്പ അങ്ങാടിലെ ഓടയിൽ വെള്ളം ഒഴുകുന്നതിന് തടസ്സമാകുന്ന മണ്ണ് നീക്കം ചെയ്യുക. ജൽ ജീവൻ മിഷൻ്റെ ഭാഗമായി റോഡ് സൈഡ് കിളച്ച് പൈപ്പിട്ട ഫുട്പാത്തുകൾ ആളുകൾക്ക് നടക്കാൻ കഴിയാതെ തടസ്സപ്പെട്ടു കിടക്കുന്നു. ചെറൂപ്പ ബാങ്കിന് സമീപം കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഒരു ചെറുപ്പക്കാരന്റെ ദാരുണ മരണത്തിന് വരെ ഇത് കാരണമായി. ഇവിടം മണ്ണ് ലെവൽ ചെയ്ത് നടക്കാൻ കഴിയുന്ന രൂപത്തിലാക്കുക. മഴ വെള്ളത്തിലൂടെ ഒഴുകിവന്ന മണ്ണ് പലസ്ഥലങ്ങളിലും റോഡിൽ കെട്ടിക്കിടക്കുന്നു. ഇത് കാരണം നാട്ടുകാരും യാത്രക്കാരും വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. മണ്ണ് നീക്കം ചെയ്യുകയും മഴവെള്ളം സുഗമമായി ഒഴുകുന്നതിന് വേണ്ട സംവിധാനം ഒരുക്കുകയും ചെയ്യുക. തുടങ്ങിയ പ്രധാന ആവശ്യങ്ങൾ പ്രസിഡന്റ് ടി.രഞ്ജിത്ത് അനുഭാവ പൂർവ്വം പരിഗണിക്കുകയും ഉടനെ പരിഹാരം കാണാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
മൂസ സഖാഫി കുറ്റിക്കടവ്, ഷഫീഖ് സഖാഫി ചെറൂപ്പ, ഹനീഫ ഫാളിലി, മുഹമ്മദ് മുഴാപാലം, മുനീർ കെഎം, മൂസക്കുട്ടി വി.പി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment