കൊടുവള്ളി : ആവിലോറ കുന്നുമ്മൽ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
വി കെ അബ്ദുൽ ഖാദർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് മഹല്ല് മുദരിസ് ഉബൈദുല്ല അശ്‌റഫി എടക്കര ഉദ്ഘാടനം ചെയ്‌തു.
മൊമെന്റോ വിതരണത്തിന് കെ അബ്ദുറഹ്‍മാൻ നേതൃത്വം നൽകി. വാർഡ് മെമ്പർ മജീദ് കെ കെ, മുഹമ്മദ് അലി സഖാഫി അണ്ടോണ, സി പി സിറാജ് സഖാഫി ആശംസ പ്രസംഗം നടത്തി. മഹല്ല് സെക്രട്ടറി കെ മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് സൈതൂട്ടി ഹാജി,
ട്രഷറർ വി പി മുഹമ്മദ് ഹാജി, ഡോ. മുഈനുദ്ധീൻ എന്നിവർ പങ്കെടുത്തു. അബൂബക്കർ സഖാഫി സ്വാഗതവും കെ അബ്ദുറഹ്‍മാൻ നന്ദിയും പറഞ്ഞു.
Post a Comment