കോഴിക്കോട് > കൂടരഞ്ഞി; കൂടരഞ്ഞിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചു
മുക്കം കാരശ്ശേരി പാറത്തോട് കാക്കക്കൂടുങ്കേൽ കെജെ ആന്റണിയുടെ മകൻ അമേസ് സെബാസ്റ്റ്യൻ (22) കൂടരഞ്ഞി കക്കാടംപൊയിൽ തോട്ടപ്പള്ളി താമസിക്കുന്ന കുന്നത്ത് ജിബിൻ( 22) എന്നിവരാണ് മരിച്ചത്.
ഇന്ന് ശനിയാഴ്ച വൈകിട്ട് 6:00 - മണിയോടെ കൂടരഞ്ഞി മുക്കം റോഡിൽ തോണക്കരയുടെയുടെ വീടിനു സമീപം വെച്ചായിരുന്നു അപകടം.
കൂടരഞ്ഞി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവമ്പാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും കുടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ ഓട്ടോറിക്ഷയിലു ള്ളവരെയും യുവാക്കളേയും
ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ മുക്കം കെ എം സി ടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ബൈക്ക് യാത്രക്കാരായ യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഓട്ടോയും ബൈക്കും പൂർണ്ണമായി തകർന്നിട്ടുണ്ട്
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് വിട്ടു നൽകും
Post a Comment