കെട്ടാങ്ങൽ :വോട്ടർ ലിസ്റ്റിൽ ഓൺലൈനായി പേര് ചേർക്കുന്നതിന്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ് നടത്തി. വാർഡ് തലങ്ങളിൽ നിന്നുമുള്ള 40 ഓളം പ്രവർത്തകർ ക്ലാസിൽ പങ്കെടുത്തു.യൂസഫ് മാസ്റ്റർ കളൻ തോട്, സലിം കുന്നത്ത് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
വൈസ് പ്രസിഡണ്ട് എ കെ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ടി.ടി മൊയ്തീൻ കോയ ഇ.പി അസീസ്,പി. ടി. എ. റഹ്മാൻ,മൊയ്തു പീടികക്കണ്ടി, റസാഖ് പുള്ളന്നൂർ, പി. സിറാജ് മാസ്റ്റർ,സജാദ് പുള്ളന്നൂർ, ഹബീബ് കള്ളൻ തോട്, ഹിസാൻ പാഴൂർ,പി. നുസ്രത്ത്,ബുഷ്റഫ് കളൻതോട്, ജമാൽ പാലക്കുറ്റി,ഹനീഫ ചാത്തമംഗലം സംസാരിച്ചു. സെക്രട്ടറി പി.ടി അബ്ദുള്ള മാസ്റ്റർ നന്ദി പറഞ്ഞു
Post a Comment