സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ച് രണ്ടാം ദിനമായ ചൊവ്വാഴ്‌ച കണ്ടെത്തിയത് 49,317 റോഡ് നിയമ ലംഘനങ്ങള്‍. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 8454 നിയമലംഘനങ്ങള്‍ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു. റോഡില്‍ നിയമംലംഘിച്ചവര്‍ കുറവുള്ളത് ആലപ്പുഴയിലാണ്. 1252 പേരാണ് ആലപ്പുഴയിലെ ക്യാമറ കണ്ണില്‍പ്പെട്ടത്.
തിങ്കളാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ എഐ ക്യാമറയില്‍ കുടുങ്ങിയത് 38,520 റോഡ് നിയമ ലംഘനങ്ങൾ. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്.
വാഹന ഉടമകൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ചു തുടങ്ങും. വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും വരും. കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക.
Post a Comment