ചാത്തമംഗലം:
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നടന്നു വരുന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ, നേരിട്ട പ്രതിസ ന്ധികൾ, തടസ്സങ്ങൾ, ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ, എല്ലാം ജനകീയ ചർച്ചയ്ക്കും വിശകലനത്തിനും വിധേയമാക്കുന്നതിന്ന്
ജൂൺ 5 ഉച്ചയ്ക്ക് 2:00 മണിക്ക് പഞ്ചായത്ത് ഇഎംഎസ് ഹാളിൽ ഹരിത സഭ സംഘടിപ്പിച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടിപി മാധവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓളിക്കൽ ഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് വി പി എ സിദ്ദീഖ് ആമുഖഭാഷണം നടത്തി. പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശിവദാസൻ നായർ, എൻ ഐ റ്റി പ്രതിനിധി സോയൽ, മെഡിക്കൽ ഓഫീസർ സ്മിതാ റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു. കില ആർ പി പ്രേമൻ മാസ്റ്റർ സന്ദേശഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സനൽകുമാർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജിഷ ചർച്ചക്ക് നേതൃത്വം നൽകി. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുധീർ നന്ദി പറഞ്ഞു. പഞ്ചായത്ത് വാർഡ് മെമ്പർമാർ,ഹരിത കർമ്മ സേന, കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടന പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.
Post a Comment