നാല് കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴുപേര്‍ പിടിയിൽ



ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴുപേര്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. മാനത്തുമംഗലം ജംഗ്ഷന് സമീപത്തുവെച്ച് വില്‍പ്പന നടത്താന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് ഏഴംഗ സംഘം പിടിയിലായത്.




പറവൂര്‍ വടക്കുംപുറം കള്ളംപറമ്പില്‍ പ്രശോഭ്,തിരുപ്പൂര്‍ സ്വദേശികള്‍ രാമു, ഈശ്വരന്‍, വയനാട് വേങ്ങപ്പള്ളി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍, പെരിന്തല്‍മണ്ണ തൂത കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ്, കണ്ണൂര്‍ തളിപ്പറമ്പ് പനക്കുന്നില്‍ ഹംസ, കൊല്ലം തേവലക്കര പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് എന്നിവരാണ് അറസ്റ്റിലായവര്‍.

ആറുകോടി വില പറഞ്ഞായിരുന്നു വില്‍പ്പന നടത്താനിരുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Post a Comment

Previous Post Next Post
Paris
Paris