മണാശ്ശേരി : വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിനും, എഞ്ചിനീയറിംഗ് മേഖലയിലെ നൂതന തൊഴിലവസരങ്ങള്‍ക്കുമായി കെ. എം. സി. ടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമേര്‍ജിംഗ് ടെക്നോളജി ആന്റ് മാനേജ്മെന്റും, പ്രമുഖ ഐടി കമ്പനികളുടെ സംഘടനയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) യുമായി ധാരണാപത്രം ഒപ്പിട്ടു.
കോളേജില്‍ പുതുതായി ആരംഭിച്ച ബി.ടെക് കോഴ്സുകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, നിലവിലുള്ള കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് തുടങ്ങിയ ബ്രാഞ്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാഫിറ്റുമായി സഹകരിച്ച് പരിശീലനം, ഇന്റസ്ട്രിയല്‍ വിസിറ്റ്, തൊഴിലവസരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ ധാരണയായി. നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, അക്കാദമിയും വ്യവസായവും തമ്മിലുള്ള വിടവ് നികത്തുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നതിനും, ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഐ.ടി പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനും ധാരണാപത്രം ഊന്നല്‍ നല്‍കുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം അബ്ദുല്‍ ഗഫൂര്‍, കാഫിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കെ വി എന്നിവര്‍ ധാരണാപത്രം കൈമാറി. ചടങ്ങില്‍ ഐ. ഐ. സി കോര്‍ഡിനേറ്റര്‍ അമല്‍ കാന്ത്, വിദ്യാര്‍ത്ഥി പ്രതിനിധി അഹമ്മദ് റിഷാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ അക്കാദമിക് വര്‍ഷത്തെ ബി.ടെക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ബന്ധപ്പെടേ ഫോണ്‍ നമ്പര്‍: 89430 72000, 62352 82000
Post a Comment