മഴമറയിൽ ഡ്രിപ് ഇറിഗേഷൻ രീതി : പന്നിക്കോട് എ യു പി സ്കൂളിൽ നൂതന രീതിയിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി



മുക്കം: വിഷമയമായ ഇതര സംസ്ഥാന പച്ചക്കറിയിൽ നിന്നും ഒരു പരിധി വരെയെങ്കിലും മാറി നിൽക്കുക, ജൈവ പച്ചക്കറി വിദ്യാർത്ഥികളിലുൾപ്പെടെ ശീലമാക്കുക, കാർഷികരംഗം വിദ്യാർത്ഥികൾക്കും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പന്നിക്കോട് എയുപി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി.




കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോജക്ട് അധിഷ്ഠിത സ്ഥാപന പച്ചക്കറി കൃഷിയാരംഭിച്ചത്. ഏറ്റവും ആധുനിക രീതിയിൽ മഴ മറയിൽ ഡ്രിപ് ഇറിഗേഷൻ സൗകര്യത്തോടെയാണ് കൃഷിയാരംഭിച്ചത്.
എക്കാലത്തും കൃഷി ചെയ്യാൻ സാധിക്കുമെന്നാണ് ഇതിൻ്റെ പ്രത്യേകത. മുളക് ,തക്കാളി, വഴുതന, ബീൻസ്, ചീര, വെണ്ട എന്നിവയാണ് പ്രാരംഭഘട്ടത്തിൽ മൺചട്ടിയിൽ കൃഷി ചെയ്യുന്നത്.
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുമായി അൽപ്പനേരം സംവദിക്കാനും എം എൽ എ സമയം കണ്ടത്തി. 
 ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ.ടി ഫെബിദ പദ്ധതി വിശദീകരിച്ചു.

 വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്ന്, ഷിഹാബ് മാട്ടുമുറി, ടി.കെ അബൂബക്കർ, മറിയം കുട്ടിഹസ്സൻ, സ്കൂൾ പിടിഎ പ്രസിഡൻ്റ് സി. ഹരീഷ്, മാനേജർ സി. കേശവൻ നമ്പൂതിരി, പ്രധാനാധ്യാപിക പി.എം ഗൗരി, കൊടിയത്തൂർ ബാങ്ക് വൈസ് പ്രസിഡൻറ് സന്തോഷ് സെബാസ്റ്റ്യൻ ,ബഷീർ പാലാട്ട്, സി. ഫസൽ ബാബു, വി.പി ഗീത, പി.കെ ഹഖീം മാസ്റ്റർ,മുനീർ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris