കോഴിക്കോട് തളി ക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയിൽ. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് മീനുകൾ ചത്തുപൊങ്ങിയത് കണ്ടത്. ഉച്ചയോടെ കൂടുതൽ മീനുകള്‍ ചത്തുപൊങ്ങി. കാരണം വ്യക്തമല്ല. ഓടയിൽ നിന്ന് വിഷജലം ഒലിച്ചിറങ്ങിയതാണോ എന്ന സംശയത്തിലാണ് പൊലീസ്. മറ്റെന്തെങ്കിലും അട്ടിമറി സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കസബ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ആദ്യമായാണ് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നതെന്ന് സുരക്ഷാ ജീവനക്കാർ പറയുന്നു. രാവിലെ ഏഴുമണിക്കാണ് സുരക്ഷാ ജീവനക്കാരൻ മീൻ ചത്തുപൊങ്ങിയത് കണ്ടത്. കുളത്തിലെ മീനുകളും ചത്ത മീനുകളുടെ സാംപിളുകളും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ക്ഷേത്രക്കുളത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതുമെല്ലാം കുറച്ച് മാസങ്ങൾക്ക് മുൻപ് നിരോധിച്ചിരുന്നു.
Post a Comment