കോഴിയിറച്ചി വില കുതിച്ചുയരുന്നു*... *വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം : എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി


കുന്ദമംഗലം :കുതിച്ചുയരുന്ന ചിക്കൻ വിലയിൽ അടിയന്തരമായി സർക്കാർ ഇടപെടൽ നടത്തണമെന്ന് എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ചിക്കൻ വ്യാപര മേഖലയിൽ വില വർദ്ധനവ് ജനജീവിതവും അനുബന്ധ വ്യാപാര മേഖലയും കൂടുതൽ ദുരിതപൂർണമാക്കുന്നു.
സർക്കാരിന്റെ കടുത്ത അനാസ്ഥയാണ് ഈ മേഖലയിലുള്ള പെട്ടെന്നുള്ള വില വർദ്ധനവിന് കാരണമെന്ന് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി, 




ട്രോളിംഗ് നിരോധനം മൂലം ഉണ്ടായേകാവുന്ന മത്സ്യ ലഭ്യത കുറവ് കൂടി പരിഗണിച്ചാൽ വില സർവകാല റെക്കോഡ് മറികടക്കുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സീസൺ പോലുമല്ലാത്ത ഈ സമയത്ത് ഉണ്ടായ വിലവർദ്ധനവ് ഏറ്റവും കൂടുതൽ ചെറുകിട ഇടത്തരം ചിക്കൻ വ്യാപാരികളെയും ഹോട്ടൽ ഉടമകളെയും ബാധിച്ചിരിക്കുകയാണ്.
കൃത്യമായ രീതിയിൽ സർക്കാർ ഇടപെടൽ നടത്തണമെന്നും വില നിയന്ത്രണം ഉൾപടെ ഗൗരവത്തിൽ കൈകാര്യം ചെയ്യണമെന്നും
കുന്ദമംഗലം മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ്‌ റഷീദ് പി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഹനീഫ പാലാഴി,വൈസ് പ്രസിഡന്റ്‌ ഹുസൈൻ മണക്കടവ് ഒരഗനസിങ് സെക്രട്ടറി അഷ്‌റഫ്‌ പെരുമണ്ണ എന്നിവർ സംസാരിച്ചു...

Post a Comment

Previous Post Next Post
Paris
Paris