കൂമ്പാറ ഗവ ട്രൈബൽ എൽ പി സ്കൂളിന്റെ പുതിയ ബസ് ലിന്റോ ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 22ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിന് പുതിയ ബസ് ലഭ്യമാക്കിയത്.
തിരുവമ്പാടി മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയിരേ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളിന് ബസ് അനുവദിച്ചത്. ബസിന്റെ ചെലവും പരിപാലനവും സ്കൂൾ പി ടി എ ആണ് നിർവഹിക്കുന്നത്.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, മെമ്പർ സീന ബിജു,സ്കൂൾ ഹെഡ്മാസ്റ്റർ ഷാജു കെ.എസ്, പി.ടി.എ പ്രസിഡന്റ് നൗഫൽ കള്ളിയിൽ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post a Comment