തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. വാഹനാപകടത്തെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി ജനറല്‍ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്‍കുന്നതിനിടെ ഡോക്ടര്‍ക്ക് നേരെ അതിക്രമം നടത്തിയത്. പുലര്‍ച്ചെ 2.30 മണിയോടെയാണ് വാഹന അപകടത്തില്‍ പരിക്ക് പറ്റിയ മഹേഷിനെ ചികിത്സക്ക് വേണ്ടി, ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് അമൃതരാജി എന്ന വനിതാ ഡോക്ടറായിരുന്നു. ചികിത്സ നല്‍കുന്നതിനിടെ, മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ഡോ. അമൃത രാഗി പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ മദ്യപിച്ചിരുന്നതായും ഡോക്ടര്‍ ആരോപിച്ചു. ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പണിമുടക്കും.
Post a Comment