കൊടിയത്തൂരിൽ കിഡ്നിരോഗികൾക്ക് ഡയാലിസിനുള്ള മരുന്നുൾപ്പെടെ തീർത്തും സൗജന്യമായി വീടുകളിലെത്തും; രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം, ഇ.സഞ്ചീവനി പദ്ധതിക്കും തുടക്കം


കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ കിഡ്നി രോഗികൾക്ക് ആശ്വാസമായി
ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത ഡയാലിസ് ചെയ്യുന്ന മുഴുവൻ കിഡ്നി രോഗികൾക്കും സൗജന്യമായി മരുന്ന് വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഗ്രാമ പഞ്ചായത്തും പാലിയേറ്റീവ് അസോസിയേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി
പഞ്ചായത്ത് പരിധിയിലെ
ഡയാലിസിസ് ചെയ്യുന്ന മുഴുവൻ കിഡ്നി രോഗികൾക്കും ഡയാലിസിസ് കിറ്റുകൾ നൽകുകയാണ് ചെയ്യുന്നത്.




  ഇതിനായി പദ്ധതിയിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം 12 ലക്ഷം രൂപ വകയിരുത്തിയിരുന്നു. വാതിൽപ്പടി സേവനം വഴിയാണ് ഓരോരുത്തരുടെയും വീടുകളിലെത്തിക്കുന്നത്.
 മരുന്ന് ഉൾപ്പെടെയുള്ള
  സാമഗ്രികൾ സൗജന്യമായി നൽകുന്ന പദ്ധതി രോഗിക്കും കുടുംബത്തിനും ഏറെ ആശ്വാസമാവുമെന്നുറപ്പാണ്. ട്യൂബ്, ഡയലൈസർ എന്നിവ
ആഴ്ചയിലും ഓരോ മാസത്തിലും നൽകുന്ന ഇഞ്ചക്ഷൻ ഉൾപ്പെടെ ഒരു രോഗിക്ക് മാസം 5000 രൂപയോളമാണ് ചിലവ് വരുന്നത്. ഇതിന് പുറമെ കഴിക്കുന്ന മരുന്നുകൾ ലാേക്കൽ പർച്ചേഴ്സ് വഴി ലഭ്യമാക്കി വരുന്നുമുണ്ട്. പദ്ധതി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഉദ്ഘാടനം ചെയ്തു.




 സേവന രംഗത്ത് ഏറ്റവും മഹത്തരമായത് രോഗീ പരിചരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ 
കൊടിയത്തൂർ ഗ്രാമപഞ്ചായത്തും പാലിയേറ്റീവ് അസോസിയേഷനും നൽകുന്ന പരിഗണന മാതൃക പരമാണന്നും ഇ.ടി.ബഷീർ എം.പി പറഞ്ഞു. 
പാലിയേറ്റീവ് ഹോം കെയർ വഴി പരിചരണം നൽകുന്ന രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുമായി വീഡിയോ കോൾ വഴി വിദഗ്ധ ചികിത്സ ഉറപ്പു വരുത്തുന്ന
ടെലി കൺസൽട്ടിംഗ് പദ്ധതിയായ
ഇ.സഞ്ചീവനിയുടെ ഉദ്ഘാടനവും എം പി നിർവഹിച്ചു. പദ്ധതിക്കായി പഴം പറമ്പ് സ്വദേശി എസ്.കെ അബു 
സൂഫിയാൻ സ്പോൺസർ ചെയ്ത ടാബ് മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു, പാലിയേറ്റീവ് ചെയർമാൻ എം. അബ്ദുറഹിമാൻ എന്നിവർ ഏറ്റു വാങ്ങി.
ചടങ്ങിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷം ലൂലത്ത് അധ്യക്ഷത വഹിച്ചു. നാസർ എസ്റ്റേറ്റ് മുക്ക്,
സി.പി.ചെറിയ മുഹമ്മദ്, , സുഹ്റ വെള്ളങ്ങോട്ട്,
ആയിഷ ചേലപ്പുറത്ത്, എം.ടി. റിയാസ്, ഫസൽ കൊടിയത്തൂർ, ടി.കെ. അബൂബക്കർ , കെ.പി.അബ്ദുറഹിമാൻ,എം സിറാജുദ്ധീൻ,ബഷീർ പുതിയോട്ടിൽ, എം.എ.അബ്ദുറഹിമാൻ, കെ.വി. അബ്ദുറഹിമാൻ, പുതുക്കുടി മജീദ്,ഇ എ ജബ്ബാർ,സി പി അസീസ് കെ.ടി.മൻസൂർ, എ എം നൗഷാദ്,ഡോക്ടർ ബിന്ദു, പി.എം.നാസർ, ഷംസുദ്ദീൻ ചെറുവാടി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris