കണ്ണൂർ: തെരുവുനായ ആക്രമണത്തിൽ പതിനൊന്നുകാരന് ദാരുണാന്ത്യം. കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് പതിനൊന്ന് വയസ്സുകാരൻ മരിച്ചു. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് കൊല്ലപ്പെട്ടത്
അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്
നിഹാൽ വീടിൻ്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ കൂട്ടമായി ആക്രമിച്ചത്. വീടിൻ്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു. സംസാര ശേഷിയില്ലാത്ത കുട്ടിയാണ് നിഹാൽ
Post a Comment