കൊടിയത്തൂർ :20 വര്ഷത്തോളുമായി കൊടിയത്തൂർ അന്യം പാടത്തെ വയലുകളിൽ നെൽ കൃഷിയെ സഹായിക്കുന്ന തോടുകൾ മണ്ണും ചളിയും മൂടി പൂർണമായും നശിച്ചിരുന്നു .ജലത്തിന്റെ ഒഴുക്ക് തടസപ്പെട്ടതിനാൽ കർഷകർ കൃഷിയെ ബാധിച്ചു കർഷകർ പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു.റോഡ് നിർമാണത്തിലേയും മറ്റും മലിന ജലം കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതും തോടിന്റെ ഉപയോഗവും മറ്റും പാടശേഖര സമിതി പതിനാറാം വാർഡ് അംഗം ഫസൽ കൊടിയത്തൂരിനെ അറിയിക്കുകയും തോട് പുനഃസ്ഥാപിക്കാൻ ആവിശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
മൂന്ന് അടി വീതിയിലും താഴ്ചയിലും അന്യം പാടത്ത് 550 മീറ്ററിലധികം തോട് നിർമിച്ച് കരഷകർക്ക് ശരിയായ രീതിയിൽ കൃഷി ചെയ്യാൻ സൗകര്യമൊരുക്കുകയും ചെയ്തു
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി.റിയാസ് ,വാർഡ് അംഗം ടി.കെ. അബൂബക്കർ പാടശേഖര പ്രവർത്തകരായ പി.എം ബഷീർ,കെ.പി.അബ്ദുറഹിമാൻ ,വി എ റഷീദ് മാസ്റ്റർ ,വി.മുഹമ്മദ് മാസ്റ്റർ ,ഇത്താലു വി , അബ്ദുറഹിമാൻ മാളിയത്തറ,കെ മുജീബ്.എന്നി വർ പുനസ്ഥാപിയ്ക്കുന്നതിൽ പങ്കാളികളായി
Post a Comment