പ്രഥമ ഹുസൈൻ കൽപ്പൂർ പുരസ്കാരം ഷംസീർ മെട്രോ ക്ക് പുരസ്‌കാരം ഇന്ന് സന്നദ്ധം ക്യാമ്പിൽ വെച്ച് സമ്മാനിക്കും


കോഴിക്കോട് : മികച്ച സന്നദ്ധസേന പ്രവർത്തകന് എന്റെ മുക്കം ചാരിറ്റബിൾ സൊസൈറ്റി ഈ വർഷം മുതൽ നടപ്പിലാക്കുന്ന ഹുസൈൻ കൽപ്പൂർ പുരസ്‌കാരം മുൻ സന്നദ്ധസേന ചീഫ് കോർഡിനേറ്റർ ഷംസീർ മെട്രോക്ക്.

ഏറ്റവും മികച്ച സന്നദ്ധപ്രവർത്തകനായാണ് ഹുസൈൻ കൽപ്പൂർ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
ഓരോ വർഷവും സന്നദ്ധം ക്യാമ്പിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും. എന്നാൽ പ്രഥമ പുരസ്‌കാരം എന്റെ മുക്കം സന്നദ്ധസേനയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് നൽകുന്നത്.




എന്റെ മുക്കം സന്നദ്ധസേനയുടെ തുടക്കക്കാരിലൊരാളായ ശംസിയുടെ പ്രവർത്തനം വേഗത്തിലായിരുന്നു. തുടക്കം മുതൽ തുടർന്നിങ്ങോട്ടുള്ള പ്രവർത്തനങ്ങളിൽ സജീവമാവുകയും സേനയുടെ ഡെപ്യൂട്ടി ചീഫ് കോർഡിനേറ്റർ ആവുകയും ചെയ്തു. പിന്നീട് സന്നദ്ധസേനയുടെ നായക വേഷമണിയുകയും ചെയ്തു. ഓരോ പരിപാടികളിലും കൃത്യമായ ഇടപെടലുകൾ നടത്താൻ ഷംസീറിന് സാധിച്ചിട്ടുണ്ട്.

എ പി മുരളീധരൻ മാസ്റ്റർ, വിജയൻ നടുതൊടികയിൽ, ജി അബ്ദുൽ അക്ബർ, അഷ്‌കർ സർക്കാർ, എൻ ശശികുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Paris
Paris