തിരുവനന്തപുരം: വെള്ളിയാഴ്ച നടത്താനിരുന്ന എച്ച്.എസ്.എസ്.ടി അറബിക് പരീക്ഷ പി.എസ്.സി മാറ്റിവെച്ചു. ജൂൺ 23 വെള്ളിയാഴ്ച രാവിലെ 11.45 മുതൽ 1.45 വരെയായിരുന്നു പരീക്ഷ നടത്താൻ തീരുമാനിച്ചത്.
ജുമുഅ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഓൺലൈൻ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
Post a Comment