പഠന വൈകല്യം : സദയം മുഖ്യമന്ത്രിക്ക് നിവേദനം നൽകി


കോഴിക്കോട്: പഠനവൈകല്യമടക്കം പ്രയാസം അനുഭവിക്കുന്ന കുട്ടികളെ മനസിലാക്കാൻ പ്രൈമറി തലം മുതൽ അധ്യാപകർക്ക് പ്രത്യേകം പരിശീലനം നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സദയം ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.




എഡിഎച്ച്ഡി, പഠന വൈകല്യം, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതിരിക്കൽ, ഹൈപ്പർ ആക്ടിവിറ്റി, പെരുമാറ്റ വൈകല്യം പോലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾ ധാരാളം നമ്മുടെ വിദ്യാലയങ്ങളിലുണ്ട്.  
ഈയവസ്ഥ അറിയാത്ത ഭൂരിഭാഗം അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികൾക്ക് ദോഷകരമാകുന്ന സാഹചര്യമാണത്.
 അധ്യാപകർക്ക് ശാസ്ത്രീയ പരിശീലനവും ബോധവൽക്കരണവും നൽകുകയാണ് ഇതിന് പരിഹാരമെന്ന് ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ് കുമാർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Paris
Paris