മുക്കം : നിരവധി അഴിമതി ആരോപണങ്ങളുയർന്ന എ.ഐ ക്യാമറക്കെതിരെ പ്രതിഷേധ സൂചകമായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് മുസ്‌ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്തെ ക്യാമറക്ക് നൂറ് മീറ്റർ അകലത്തിലാണ് സൂചന ബോർഡ് സ്ഥാപിച്ചത്
തുടർന്ന് നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പിജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് വി പി എ ജലീൽ അധ്യക്ഷത വഹിച്ചു. നിസാം കാരശ്ശേരി, റാഫി മുണ്ടുപാറ,കെ.ടി ഷമീർ, എം കെ യാസർ, എ കെ റാഫി, ഹർഷിത് നൂറാംതോട്, അലി വാഹിദ്, ഷെരീഫ് വെണ്ണക്കോട്, കെഎം അഷ്റഫ് അലി, നജ്മുദ്ദീൻ എ എം,നാസർ തെക്കുംതോട്ടം, പി പി ശിഹാബ്, മുനീർ മുത്താലം, ഉമറലി മുണ്ടുപാറ,കമറുൽ ഇസ്ലാം,യൂസഫ് പി ടി, ശിഹാബ് മുണ്ടുപാറ, വി ടി അസീഫ്, അനസ് പന്നിക്കോട്, ടി പി ഷരീഫ്, റിഷാദ് പി, സലിം പി,സജ്ജാദ് കോട്ടയിൽ, ഷെബീൽ കൊടിയത്തൂർ, അംജദ് കക്കാട് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment