കൊടിയത്തൂർ: പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ.യുഡിഎഫ് ധാരണ പ്രകാരം വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി രാജിവച്ചതിനെ തുടന്നാണ് തിരഞ്ഞെടുപ്പ്.മുന്നണി ധാരണ അനുസരിച്ച് അടുത്ത രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിനാണ്.മുസ്ലിം ലീഗിന്റെ ഫസൽ കൊടിയത്തൂർ ആകും വൈസ് പ്രസിഡന്റ് സ്ഥാനാർഥി.
16 അംഗ ഭരണ സമിതിയിൽ യുഡിഎഫിനും വെൽഫയർ പാർട്ടിക്കുമായി 14 അംഗങ്ങളുണ്ട്.പ്രതിപക്ഷത്തിന് സി പിഎമ്മിന്റെ രണ്ട് അംഗങ്ങൾ മാത്രം.യുഡിഎഫ് ധാരണ പ്രകാരം അടുത്ത രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനാണ്. നിലവിലെ പ്രസിഡന്റ് വി.ഷംലൂലത്ത് 30 ന് രാജിവയ്ക്ക ണമെന്നാണ് യുഡിഎഫ് ധാരണ. നിലവിൽ സ്ഥിരം സമിതി അധ്യക്ഷയായ ദിവ്യ ഷിബു ആയിരിക്കും പ്രസിഡന്റ് സ്ഥാനാർഥി.
Post a Comment