മെഡ്ക്കോ വിദ്യാഭ്യാസ മേന്മ പുരസ്ക്കാരം സമ്മാനിച്ചു.


മുക്കം: മാസ് എക്സ്പാക്റ്റ് ഡവലപ്പ്മെൻ്റ് കമ്പനി (മെഡ്ക്കോ) യുടെ ആഭിമുഖ്യത്തിൽ 2022-23 വർഷത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ വിജയികൾക്ക് മെഡ്ക്കോ വിദ്യാഭ്യാസ മേന്മ പുരസ്ക്കാരം സമ്മാനിച്ചു, ക്യാഷ് പ്രൈസും ഫലകവും അടങ്ങുന്നതാണ് സമ്മാനം.






കൊടിയത്തൂരിൽ വെച്ച് നടന്ന പരിപാടി അബ്ദുൽ നാസർ പുതിയോട്ടിൽ ഉൽഘാടനം ചെയ്തു, ചടങ്ങിൽ അൻവർ പി.പി അധ്യക്ഷനായി. മെഡ്ക്കോ ഭാരവാഹികളായ മുഹമ്മദലി കാരക്കുറ്റി, ഷബീർ വിളക്കോട്ടിൽ, ശിഹാബ് മാളിയേക്കൽ, അസീസ് പുതിയോട്ടിൽ, മുസ്തഫ ഒറുവിങ്ങൽ, റംല എടത്തിൽ എന്നിവർ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഷരീഫ് കൊളായിൽ സ്വാഗതവും, അസ്ക്കർ പുതുക്കുടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris