താത്തൂർ ശുഹദാ മഖാം ഉറൂസിന് ഓഗസ്റ്റ് 09 ബുധനാഴ്ച തുടക്കമാകും



മാവൂർ : താത്തൂർ ശുഹദാ ആണ്ടു നേർച്ചക്ക് ഓഗസ്റ്റ് 09 ബുധനാഴ്ച കൊടി ഉയരും. 
കുറ്റിച്ചാലിൽ തറവാട്ടിൽ നിന്ന് അവിടുത്തെ കാരണവന്മാരുടെ നേതൃത്വത്തിൽ എത്തുന്ന പതാക രാവിലെ 9മണിക്ക് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ ഉയർത്തുന്നതോടെ നാല് ദിവസത്തെ ശുഹദാ നേർച്ചക്ക് തുടക്കമാകും.




ഖതമുൽ ഖുർആൻ, ശുഹ ദാ മൗലിദ് സദസ്സ്, മഖാം സിയാറത്ത് മജ്ലിസുനഷീദ, രിഫാഇ റാത്തീബ്. സ്വലാത്ത് മജ്ലിസ്. കൊന്നാര് സാദാ ത്തീങ്ങളുടെ വരവ്. തുടങ്ങിയവയാണ് താത്തൂർ ശുഹദാ ഉറൂസിലെ പ്രധാന പരിപാടികൾ.

അസർ നിസ്കാരാനന്തരം നടക്കുന്ന മഖാം സിയാറ ത്തിന് സയ്യിദ് അബ്‌ദുറഹ്‌മാൻ അൽ ബുഖാരി മാവൂർ നേതൃത്വം നൽകും.




 ദിക്‌ർ ദുആ സമ്മേളനത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം താനാളൂർ അബ്ദു മുസ്‌ലിയാർ. നേതൃത്വം നൽകും. മുഖ്യ പ്രഭാഷണം ഇബ്റാഹിം സഖാഫി നടത്തും. ആഗസ്റ്റ് 10: വ്യാഴം നടക്കുന്ന jമഖാംസിയാറത്തിന് സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി കടലുണ്ടി നേതൃത്വം നൽകും.
 ശേഷംനടക്കുന്ന മജ്ലിസുനഷീദ, രിഫാഈ റാത്തീബ് ഉസ്താദ് കോയ കാപ്പാട്,നിർവഹിക്കും. മുഖ്യ പ്രഭാഷണം ശരീഫ് സഖാഫി താത്തൂർ നടത്തും.

 11 ന് : വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്ദരം സ്വലാത്ത് മജ്ലിസിന് സയ്യിദ് ഷിഹാബുദീൻ അഹ്‌ദൽ മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും.മഖാം സിയാറത്ത് സയ്യിദ് മുല്ലക്കോയ അൽ ബുഖാരി പ്രാർത്ഥന നടത്തും ശേഷം മുഖ്യ പ്രഭാഷണം കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ഉസ്‌താദ്‌ നിർവഹിക്കും.

12 ന് : ശനിയാഴ്ച നടക്കുന്ന ശുഹദാ മൗലിദ് അർഷദ് നൂറാനി കാമിൽ സഖാഫി നേതൃത്വം നൽകും.മഖാംദുആ സയ്യിദ് മൻസൂർ അൽ ബുഖാരി താത്തൂർ നിർവഹിക്കും വൈകുന്നേരം 5മണിക്ക് കൊന്നാര് സാദാതു ക്കളുടെ വരവോട്കൂടി സമാപനം ഖത്മുൽ ഖുർആൻ ദുആ മജ്‌ലിസ് സയ്യിദ് ജുനൈദ് അൽ ബുഖാരി അവർകളുടെ പ്രാർത്ഥനയോടെ. നാലു ദിവസം നീണ്ടു നിൽക്കുന്ന താത്തൂർ ശുഹദാ ഉറൂസ് സമാപിക്കും.

Post a Comment

Previous Post Next Post
Paris
Paris