സേവാഭാരതി മാവൂർ പഞ്ചായത്തിന് കീഴിൽ ആരംഭിക്കുന്ന ആംബുലൻസ് സർവീസ് ഉദ്ഘാടനം ഓഗസ്റ്റ് 13ന് നടക്കും.


മാവൂർ : സേവാഭാരതി മാവൂർ പഞ്ചായത്ത് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആംബുലൻസ് സർവീസ്
ആരംഭിക്കും.
ആധുനിക സജ്ജീകരണങ്ങൾ ഒരുക്കിയ ആംബുലൻസിന്റെ
ഉദ്ഘാടനവും സേവാസംഗമവും
ഓഗസ്റ്റ് 13ന് ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് മാവൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടക്കും. മാവൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും രോഗികൾക്ക് മിതമായ നിരക്കിൽ 24മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാകുമെന്ന് ഭാരവാഹികൾ മാവൂർ പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.




ചടങ്ങ് എൻ ഐ ടി ഡയറക്ടർ ഡോക്ടർ പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും.
സേവാഭാരതി ജില്ലാ സേവാ പ്രമുഖ്
പി പ്രസാദ് ആംബുലൻസിന്റെ സമർപ്പണം നിർവഹിക്കും.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ,
കുരുക്ഷേത്ര മാനേജിംഗ് ഡയറക്ടർ കാ ഭാ.സുരേന്ദ്രൻ , സേവാഭാരതി കോഴിക്കോട് ജില്ലാ സെക്രട്ടറി
പി എം മുരളീധരൻ മാവൂർ ഹെൽത്ത് ഇൻസ്പെക്ടർ 
കെ സി പ്രജിത്ത്
തുടങ്ങി കലാ-സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ സേവാഭാരതി ജില്ല സേവാ പ്രമുഖ്
പി പ്രസാദ്,
സേവാഭാരതി മാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്
പി ശിവദാസൻ , രാജേന്ദ്രൻചുള്ളിത്തല, ഹരിമുല്ലപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris