എ.സി മൊയ്‌തീന്റെ 15 കോടിയുടെ സ്വത്ത് കണ്ട് കെട്ടി ഇ.ഡി.



കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീന്റെ 15 കോടിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ 36 വസ്തുവകകളാണ് കണ്ടുകെട്ടിയത്.






കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്വത്തുക്കളെന്ന് ഇഡി പറഞ്ഞു. എ.സി.മൊയ്തീൻ എം.എൽ.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു. ബിനാമി ഇടപാടുകൾ നടന്നത് എ.സി.മൊയ്തീന്റെ നിർദേശപ്രകാരമെന്ന് ഇഡി പറയുന്നു. ക്രമക്കേടുകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാതല നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇ ഡി പറയുന്നു. 150 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

Post a Comment

Previous Post Next Post
Paris
Paris