ഒരുമ ഓണാഘോഷം നടത്തി


കുന്ദമംഗലം : കുന്ദമംഗലം ഹൈസ്ക്കൂളിലെ 1976-79 ബാച്ച് ' ഒരുമ 'യുടെ ഓണാഘോഷം ' തുമ്പപ്പൂ ' കുന്നമംഗലം പഞ്ചായത്ത് പകൽ വീട്ടിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.




സ്വാഗത സംഘം ചെയർമാൻ മോഹൻദാസ്.എം.കെ. അധ്യക്ഷത വഹിച്ചു. വേദിയിൽ വിജയൻ കാരന്തൂർ , ശ്രീജ ശബരീഷ്, പാർത്ഥസാരഥി എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിൽകുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺസായ പ്രീതി.യു.സി, ശബ്നറഷീദ്, മെമ്പർമാരായ നൗഷാദ്, നജീബ്, ശിവാനന്ദൻ, പഞ്ചായത്ത് സെക്രട്ടറി ഇന്ദു എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ശബരീഷ് സ്വാഗതവും പ്രോഗ്രാം ചെയർമാൻ എം.കെ.വേണു നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും, കായിക വിനോദങ്ങളും നടന്നു.

Post a Comment

Previous Post Next Post
Paris
Paris