ഡബ്ള്യു.ആർ.ഒ -ഓണപുലരി-2023, ഞായറാഴ്ച


താമരശ്ശേരി:
സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷന്റെ (ഡബ്ള്യു.ആർ.ഒ) ഓണാഘോഷം, ഓണപുലരി-2023, ഓഗസ്റ്റ് 20ന് ഓമശ്ശേരി പുത്തൂർ,റൊയാർഡ് ഫാം ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും.




മാവിലെ 9 മണി മുതൽ വൈകു. 5 മണി വരെ വിവിധ പരിപാടികൾ കൂട്ടിയിണക്കി നടത്തുന്ന ഓണപുലരി-2023 കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്യും.
ജാനു തമാശ ഫെയിം ലിധിലാൽ മുഖ്യാതിഥിയാകും. ആർട്ടിസ്റ്റ് അമൽ ഇഖ്ബാൽ പങ്കെടുക്കും.
വീൽചെയറിൽ കഴിയുന്ന നൂറോളം പേർ പങ്കെടുക്കുന്ന ഓണപുലരി-2023 ൽ
പൂക്കളം, മെലഡി ഓൺ വിൽസ് ഗാനവിരുന്ന് , മറ്റ് കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറുമെന്ന് പ്രോഗ്രാം കൺവീനർ ബവീഷ് ബാൽ താമരശ്ശേരി അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris