സംരംഭക വർഷം 2.0: കൊടിയത്തൂരിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.



മുക്കം:സംരംഭക വർഷം 2.0 ന്റെ ഭാഗമായി കൊടിയത്തൂരിൽഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരും നിർജ്ജീവമായവ പുനരുജ്ജീവിപ്പിക്കാൻ താൽപര്യപ്പെടുന്നവരും സംരംഭങ്ങൾ തുടങ്ങി പരാജയപ്പെട്ടവരുമായ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നുള്ള നിരവധി സംരംഭകർ ശിൽപശാലയിൽ പങ്കെടുത്തു.




സംരംഭകത്വ പ്രാധാന്യം,സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ,ലൈസൻസ് നടപടികൾ,വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്ന സംരംഭകത്വ പദ്ധതികൾ,ബാങ്കിംഗ് ഇടപാടുകൾ തുടങ്ങിയവ ക്ലാസുകളിൽ വിശദീകരിച്ചു.
ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.ബാബു പൊലുകുന്ന്, എം.ടി റിയാസ്, ടി.കെ അബൂബക്കർ, ആയിഷ ചേലപ്പുറത്ത്, കെ.ജി സീനത്ത്, കെ.വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. ക്ലാസിന് വിപിൻദാസ്, ശിൽപ എന്നിവർ നേതൃത്വം നൽകി.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ 2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിച്ചതിന്റെ തുടർച്ചയായാണ്‌ 2023-24 സാമ്പത്തിക വർഷത്തിൽ സംരംഭക വർഷം 2.0 നടപ്പിലാക്കുന്നത്‌.2022-23 സംരംഭക വർഷത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ 129 പുതിയ സംരംഭങ്ങൾ ആരംഭിച്ചിരുന്നു.

Post a Comment

Previous Post Next Post
Paris
Paris