കുന്നമംഗലത്ത് അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം; 26.5 പവൻ സ്വർണം കവർന്നു


കുന്നമംഗലം കുരിക്കത്തൂരിൽ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. കുരിക്കത്തൂർ എരവത്ത് തടത്തിൽ ശ്രീനിവാസന്റെ വീട്ടിലാണ് മോഷണം നടന്നത്. 26.5 പവൻ സ്വർണം നഷ്ടപ്പെട്ടു. സഹോദരന്റെ വീട്ടിലെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ടു കുടുംബം വീട്ടിൽ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുടെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്




വീടിനകത്ത് വിവിധ അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വസ്ത്രങ്ങൾ അടക്കം വലിച്ചിട്ട നിലയിലായിരുന്നു. കുന്നമംഗലം പൊലീസും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും എത്തി പരിശോധന നടത്തി

Post a Comment

Previous Post Next Post
Paris
Paris